തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാശ്രയ കൊളജില്‍ വീണ്ടും വിദ്യാര്‍ത്ഥിക്കു നേരെ ആക്രമണം. നാലാഞ്ചിറയുള്ള സ്വാശ്രയ ലോ കോളേജില്‍ ആണ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചത്. സഹപാഠികളുടെ മര്‍ദ്ദനമേറ്റ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ഷിബു നാരായണന്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാലന്റൈന്‍സ് ദിനത്തില്‍ പെണ്‍കുട്ടിക് സമ്മാനം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. തലയ്ക് ഗുരുതരമായ പരിക്കേറ്റ വിദ്യാര്‍ത്ഥി തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ നാലു പേര്‍ ചേര്‍ന്ന് ഷിബുവിനെ മര്‍ദ്ദിച്ചുവെന്നാണ് കോളേളജ് അധികൃതര്‍ മണ്ണന്തല പൊലീസിനെ അറിയിച്ചിരിക്കുന്നത്.