വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയായിരുന്നു

ഭോപ്പാല്‍: വിഷം കഴിച്ച് 16 കാരി ആത്മഹത്യ ചെയ്തു. ഇംഗ്ലീഷ് പരീക്ഷ മോശമായി എഴുതിയതിന്‍റെ ദുഖത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ്. മധ്യപ്രദേശിലെ ബാബി ഗ്രാമത്തിലാണ് സംഭവം.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരീക്ഷ കഴിഞ്ഞെത്തിയ ശേഷം വിഷം കഴിക്കുകയായിരുന്നു. വിഷം കഴിച്ച വിവരം പിതാവിനെ അറിയിക്കുകയും ചെയ്തു. 

പരീക്ഷ മോശമായതിനാല്‍ വിഷം കഴിച്ചെന്ന് മകള്‍ പറഞ്ഞതായി പിതാവ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാത്രി പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു.