ചോദ്യപ്പേപ്പര്‍ മാറിയെന്ന സിബിഎസ്ഇക്കെതിരായ പരാതി വിദ്യാര്‍ഥിനി പിന്‍വലിച്ചു
കോട്ടയം: കോട്ടയത്തെ സിബിഎസ്ഇ വിദ്യാർഥിനി അമിയ സലിം ഹർജി പിൻവലിച്ചു കണക്കു പരീക്ഷയുടെ ചോദ്യപ്പേപ്പർ മാറിയെന്നും പകരം പരിക്ഷ നടത്തണം എന്നും കാണിച്ചു ഹൈ കോടതിയിൽ നൽകിയ ഹർജിയാണ് പിൻവലച്ചത് സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു.
ചോദ്യപേപ്പർ മാറിയ വിവരം വിദ്യാർഥിനി ഇൻവിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ൽ തന്റെ സഹോദരൻ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നുമാണ് സിബിഎസ്ഇ നിലപാട് എടുത്തത് തുടർ നടപടികളിലേക്ക് പോകുമെന്നും സിബിഎസ്ഇ കോടതിയിൽ പറഞ്ഞു. തുടർന്നാണ് അമിയ പരാതി പിൻവലിച്ചത് . തുടർ പഠനത്തിന് തടസം ഉണ്ടാകാതിരിക്കാനാണ് ഹർജി പിൻവലിച്ചതെന്ന് അമിയയുടെ അഭിഭാഷകൻ അറിയിച്ചു.
