സ്കൂള്‍ പരിസരത്ത് നാലാം ക്ലാസുകാരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

First Published 28, Mar 2018, 10:16 PM IST
student hacked to death with axe in school
Highlights
  • സ്കൂള്‍ പരിസരത്ത് നാലാം ക്ലാസുകാരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

താനെ: പന്ത്രണ്ട് വയസുകാരനെ സ്കൂളില്‍ വച്ച് കോടാലിയ്ക്ക് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്കൂളില്‍ നിര്‍മാണം നടന്നു കൊണ്ടിരുന്ന കെട്ടിടത്തിന് സമീപത്ത് വച്ചാണ് കുട്ടിയെ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കഴുത്തിലും അരയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്. 

കൊലയ്ക്ക് പിന്നിലെ കാരണമോ കൊലയാളിയെക്കുറിച്ചോ സൂചനയില്ലെന്ന് പൊലീസ് വിശദമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. താനെ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

loader