ദില്ലി: കണക്ക് അധ്യാപിക മുഖത്തടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി. മൂന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ വലത് ചെവിയുടെ കേള്‍വി ശക്തിയാണ് അധ്യാപികയുടെ പ്രഹരമേറ്റ് നഷ്ടമായത്. ദില്ലിയിലെ ഭായ് പരമാനന്ദ് വിദ്യാ മന്ദിറിലാണ് സംഭവം. 

കഴിഞ്ഞ കുറച്ച് ആഴ്ചകളായി കുട്ടി വീട്ടില്‍ ചികിത്സയിലാണ്. കുട്ടിയ്ക്കd കഴിഞ്ഞ വര്‍ഷം മറ്റൊരു അധ്യാപികയില്‍നിന്നും മര്‍ദ്ധനമേറ്റതായf കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കുട്ടിയുടെ ചുമലിന് സാരമായ പരിക്കേറ്റിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ഇക്കാരണത്താലാണ് തന്റെ കുഞ്ഞിനെ ഉപദ്രവിക്കുന്നതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. 

കുട്ടിയുടെ കേള്‍വി ശക്തി എന്നന്നേക്കുമായി നഷ്ടമായെന്നാണ് വിദഗ്ധ ഡോക്ടര്‍ പറയുന്നതെന്നും ഇതിന് കാരണക്കാരിയായ അധ്യാപികയെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്നും അമ്മ ആവശ്യപ്പെട്ടു. അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജയ് പാല്‍ സിംഗ് പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.