ചെന്നൈ: കേളേജ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 20 വയസ്സുകാരനായ ശബരീനാഥ് എന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. തമിഴ്‌നാട് തൊരൈപ്പാക്കത്തെ സ്വകാര്യ കോളേജിലാണ് അസുഖ ബാധിതനായ വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്. നീതമംഗലം സ്വദേശിയാണ് ശബരീനാഥ്. 

രാത്രിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശബരീനാഥ് എഴുന്നേറ്റ് പോകുകയായിരുന്നു. പിന്നീട് കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ശബരീനാഥിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടതോടെ ഇയാള്‍ ശബ്ദമുണ്ടാക്കുകയും മറ്റുള്ളവര്‍ ഓടിക്കൂടി ശബരീനാഥിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും വിദ്യാര്‍ത്ഥി മരിച്ചിരുന്നു. 

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അച്ഛനും അമ്മയും വിവാഹമോചനം നേടി വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത് ശബരീനാഥിനെ മാനസ്സികമായി തളര്‍ത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.