വിദ്യാര്‍ത്ഥിയെ സ്കൂള്‍ ശുചിമുറിയില്‍ വച്ച് കുത്തിക്കൊന്നു
വഡോദര: ഗുരുഗ്രാമിലെ സ്വകാര്യ സ്കൂളില് വിദ്യാര്ത്ഥി കൊല്ലപ്പെട്ടതിന് സമാനമായ സംഭവം ഗുജറാത്തിലും. വഡോദരയിലെ സ്വകാര്യ സ്കൂളിലെ ശുചിമുറിയില് 14 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. വയറ്റില് കത്തികൊണ്ട് കുത്തി മുറിവേല്പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി വിട്ടുകൊടുത്തു.
കഴിഞ്ഞ സെപ്റ്റംബറില് ഗുരുഗ്രാമില് ഏഴ് വയസ്സുകാരനെ കഴുത്തറുത്ത നിലയില് ശുചിമുറിയില് കണ്ടെത്തിയിരുന്നു. സംഭവത്തില് അതേ സ്കൂളിലെ പ്ലസ് ടു വിദ്യാര്ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തില് സ്കൂളില് വേണ്ട സുരക്ഷാക്രമീകരണങ്ങളില്ലെന്നും പൊലീസ് കണ്ടെത്തി. വിദ്യാര്ത്ഥി ഇപ്പോള് വിചാരണ തടവിലാണ്.
