ലഖ്നൗ: ആറുവയസുകാരന് സ്കൂളിലെ ശൗചാലയത്തില്‍ വെച്ച് കുത്തേറ്റു. ലഖ്നൗവിലാണ് സംഭവം. ത്രിവേണി നഗര്‍ പ്രദേശത്തെ ബ്രൈറ്റ്‌ലാന്‍ഡ് സ്കൂളിലെ ഒന്നാം ക്ലാസുകാരനാണ് കുത്തേറ്റ ഋതിക്ക്. നെഞ്ചിലും വയറ്റിലുമാണ് ഋതിക്കിന് കുത്തേറ്റത്. എന്നാല്‍ ഋതിക്ക് അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിയെ ആക്രമിച്ചത് ഒരു പെണ്‍കുട്ടിയാണെന്ന് ഋതിക്കിന്‍റെ അച്ഛന്‍ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കുട്ടിയെ ആക്രമിച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അക്രമിയെ കണ്ടെത്തുന്നതിനായി സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
