വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടത് കോളേജിലെ കിണർ വെള്ളത്തിൽ നിന്ന്

കോട്ടയം: മാന്നാനം കോളേജിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടത് കോളേജിലെ കിണർ വെള്ളത്തിൽ നിന്നെന്ന് സർവ്വകലാശാല സമിതി. അംഗീകാരം റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാൻ കെ.ഇ. കോളേജിന് നോട്ടീസ് നൽകി . നാളെത്തന്നെ ഹാജരായി കാരണം ബോധിപ്പിക്കണമെന്നും സർവകലാശാല നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വാശ്രയ കോളേജ് വിഭാഗത്തിലെ ഹോസ്റ്റൽ അടച്ചുപൂട്ടാനും സര്‍വകലാശാല നിർദ്ദേശം നൽകി. ജനുവരി ആദ്യവാരത്തിലാണ് മാന്നാനം കോളേജ് ഹോസ്റ്റലില്‍ താമസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം പിടിച്ചത്.ഇതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു.