റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പൊലീസ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ രണ്ട് സ്കൂള്‍ വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ നിധിൻ ബാബു, അക്ഷയ് എന്നിവരാണ് മരിച്ചത് ഇരുവരും കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായിരുന്നു.

ആമ്പല്ലൂർ ആക്കാപ്പനം റെയിൽവേ ഗേറ്റിന് സമീപം ഉച്ചയോടെയായിരുന്നു അപകടം. റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പൊലീസ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.