തിരുവനന്തപുരം: എലിവിഷം കഴിച്ചെന്ന സംശയത്താല്‍ 14, 15, 16 വയസുള്ള 3 വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അന്തിയൂര്‍ക്കോണം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ് സ്‌കൂളില്‍ നിന്നാണ് ഇവരെ കൊണ്ടു വന്നത്. സ്‌കൂളില്‍ വച്ച് ഉച്ചഭക്ഷണത്തിന് ശേഷം ഛര്‍ദില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ മലയിന്‍കീഴ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ വലിയ പ്രശ്‌നമില്ലെങ്കിലും വിഷാംശമായതിനാല്‍ മണിക്കൂറുകള്‍ കഴിഞ്ഞ് മാത്രമേ പൂര്‍ണമായ അവസ്ഥ അറിയാന്‍ കഴിയുകയുള്ളു. ഉച്ചയ്ക്ക് ഭക്ഷണ സമയത്ത് വെള്ളത്തോടൊപ്പം എലിവിഷം കഴിച്ചുവെന്നാണ് അതിലൊരു വിദ്യാര്‍ത്ഥിനി പറഞ്ഞത്.