ഫോ​ട്ടോ ദു​രു​പ​യോ​ഗം ചെ​യ്തു; സബ്കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

First Published 23, Mar 2018, 4:39 PM IST
Sub collector divya s iyer photo miss used
Highlights
  • സബ് കളക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം:  തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഫോട്ടോ ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. സബ്കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്. ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ പ്ര​ചാ​ര​ക​യാ​ണ് സ​ബ്ക​ള​ക്ട​ര്‍ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ദി​വ്യ​യു​ടെ ചി​ത്രം സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍ ന​ല്‍​കി​യി​രു​ന്ന​ത്. ത​ന്‍റെ ചി​ത്രം ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന് ചൂണ്ടിക്കാട്ടി സ​ബ്ക​ള​ക്ട​ര്‍ ഡി​ജിപി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു

ഡിജിപി ഓഫിസില്‍ നിന്ന് പരാതി പേരൂര്‍ക്കട പൊലീസിന് കൈമാറി. കോട്ടയത്ത് പ്രവർത്തിച്ചിരുന്ന സ​മ​യ​ത്ത്  സബ്കളക്ടര്‍ പങ്കെടുത്ത ഒരു പരിപാടിക്കിടെ എടുത്ത ചിത്രം തെ​റ്റാ​യി അ​വ​ത​രി​പ്പി​ച്ചെന്നാണ് പരാതി. ഫെ​യ്സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് തു​ട​ങ്ങി​യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ വ്യാ​ജ അ​ക്കൗ​ണ്ടു​കള്‍ വഴിയാണ് ചിത്രം പ്രചരപ്പിച്ചത്. പേരൂര്‍ക്കട സിഐയിുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

loader