കെ.എം.മാണിയുമായുള്ള സഹകരണത്തെക്കുറിച്ച് ഒരു പാർട്ടിക്ക് മാത്രം തീരുമാനമെടുക്കാനാകില്ല
പോണ്ടിച്ചേരി: കെ.എം.മാണിയുമായുള്ള സഹകരണത്തെക്കുറിച്ച് ഒരു പാർട്ടിക്ക് മാത്രം തീരുമാനമെടുക്കാനാകില്ലെന്നും എൽഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്നും സുധാകര്‍ റെഡ്ഡി. സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡിയെ പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു. ഇടത് ഐക്യം ഊട്ടിയുറപ്പിക്കുമെന്നും സിപിഐയും സിപിഎമ്മും ഉൾപ്പടെയുള്ള പാർട്ടികൾ ഇതിനായി പ്രവർത്തിക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
