ഒക്ടോബർ 20 നാണ് അഫ്ഗാന് പാര്‍ലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇസ്ലാമിക് സ്റ്റേറ്റും താലിബാനുമടക്കമുളള ഭീകര സംഘടനകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നാണ് ഭീഷണി
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നന്ഗര്ഹാറിലാണ് തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേർ ആക്രമണമുണ്ടായത്. റാലിക്കിടയില്‍ കയറിക്കൂടിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 15 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല്‍പ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെങ്കിലും പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അബ്ദൽ നാസർ മുഹമ്മദിന്റെ അനുയായികൾ കാമാ ജില്ലയിൽ നടത്തിയ റാലിക്കിടെയാണ് ചാവേര്‍ ആക്രമണം നടന്നത്.
ഒക്ടോബർ 20 നാണ് അഫ്ഗാന് പാര്‍ലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇസ്ലാമിക് സ്റ്റേറ്റും താലിബാനുമടക്കമുളള ഭീകര സംഘടനകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നാണ് ഭീഷണി.
