ജര്‍മനിയിലെ അന്‍സ്ബാക്കില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു.സിറിയയില്‍ നിന്ന് അഭയാര്‍ത്ഥിയായി എത്തിയ ചാവേറിന് ജര്‍മ്മനിയില്‍ തുടരാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ന്യൂറംബര്‍ഗ് നഗരത്തിനടുത്തുള്ള ചെറുപട്ടണമായ അന്‍സ്ബാക്കിലെ ഒരു മദ്യശാലയിലാണ് സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്തിന് തൊട്ടടുത്ത് നടക്കുന്ന സംഗീതോത്സവനഗരിയില്‍ നിന്ന് രണ്ടായിരത്തഞ്ഞൂറോളം പേരെ അടിയന്തിരമായി ഒഴിപ്പിച്ചു.