വിവാഹം നിശ്ചയിച്ച പെയിന്റിങ് തൊഴിലാളി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. നെടുങ്കണ്ടം ആശാരിക്കണ്ടം തുമ്പുങ്കല്‍ വീട്ടില്‍ പരേതനായ ജോയിയുടെ മകന്‍ ജോബി (28) ആണ് മരിച്ചത്. ആശുപത്രിയില്‍ മരുന്നു വാങ്ങാന്‍ പോയ മാതാവ് പൊന്നമ്മ വൈകിട്ട് മൂന്നു മണിക്കു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ജോബിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 

 മൃതദേഹം നെടുങ്കണ്ടം താലുക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേയക്കു മാറ്റി. നെടുങ്കണ്ടം മേഖലയിലെ യുവതിയുമായാണു ജോബിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റിലാണു വിവാഹം നടത്താനിരുന്നത്. ഇതിനിടയില്‍ യുവതിയുടെ കാമുകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ തന്നെ ഫോണില്‍ നിരന്തരം വിളിച്ചു ഭീഷണിപ്പെടുത്തിരുന്നതായി ജോബി വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.