കണ്ണൂര്‍: കണ്ണൂർ ഇരിട്ടി ഉളിക്കൽ ഗവൺമെന്‍റ് ഹയർസെക്കന്‍ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അമൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി. ഇരിട്ടി ഡിവൈഎസ്പി അടക്കമുള്ളവർക്കാണ് പരാതി നൽകിയിരിക്കുന്നത്.

സഹപാഠിയായ പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചതിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തിരിക്കുന്നത് എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂൾ വിട്ടെത്തിയ ശേഷം വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. എന്നാൽ മാനസിക പീഡനം ഉണ്ടായിട്ടില്ലെന്നും പ്രശ്നത്തിൽ ഇടപെട്ട് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും സ്കൂൾ അധികൃതർ വിശദീകരിക്കുന്നു.