എൻഎസ്എസിനെ ആര്‍എസ്എസിന്‍റെ തൊഴുത്തില്‍ കൊട്ടുനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് പുറകേ മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്.
പത്തനംതിട്ട: എൻഎസ്എസിനെ ആര്‍എസ്എസിന്‍റെ തൊഴുത്തില്‍ കൊട്ടുനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് പുറകേ മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്.
മറ്റാരുടേയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻഎസ്എസ്. കൊടിയേരിയുടെ പരാമർശം അജ്ഞത മൂലമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആനുകാലിക സാഹചര്യത്തിലുണ്ടായ നിരാശയാണ് കൊടിയേരിക്കെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
പണ്ട് അനഭിമതമായ മന്നത്ത് പത്മനാഭന്‍ ഇന്ന് ഏങ്ങനെയാണ് പാര്‍ട്ടിക്ക് നവോത്ഥാന നായകനായതെന്നും സുകുമാരന്‍ നായര്‍ ചോദിക്കുന്നു. സിപിഎം, ആചാരാനുഷ്ഠാനങ്ങളില്‍ തങ്ങള്‍ക്ക് സംഭവിച്ച വീഴ്ച മനസിലാക്കി തിരുത്തണമെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
സുകുമാരൻ നായരുടെ വാർത്താക്കുറിപ്പ് ഇവിടെ:

