കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായ ദിലീപിന് സുനില്‍കുമാര്‍ അയച്ച കത്തില്‍ വീണ്ടും വഴിത്തിരിവ്. മുഖ്യപ്രതി നടന്‍ ദിലീപിന് ജയിലില്‍ നിന്നും അയച്ചെന്ന് പറയുന്ന കത്തിന്‍റെ ആധികാരികതയിലാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. കത്തെഴുതിയത് സുനില്‍കുമാര്‍ അല്ലെന്ന് സുനില്‍കുമാറിന്‍റെ അഭിഭാഷകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റാരോ എഴുതിയതാണ് കത്തെന്നാണ് അഭിഭാഷകന്‍ കൃഷ്ണകുമാര്‍ പറയുന്നത്. കത്തില്‍ സുനിലിന്‍റെ കൈയ്യക്ഷരമല്ല കാണുന്നത്. സുനിലിന്‍റെ കൈയ്യക്ഷരം ഇത്ര വടിവൊത്ത അക്ഷരമല്ല. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി സുനിൽ കുമാർ ദിലീപിനയച്ചതെന്ന് പറയുന്ന കത്ത് എഴുതിയ കടലാസ് കാക്കനാട് ജയിലിലേതുതന്നെയെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. കടലാസും സീലും ജയിലധികൃതർ തിരിച്ചറിഞ്ഞു. കേസ് ആവശ്യത്തിനെന്നു പറഞ്ഞ് സുനിൽകുമാർ കടലാസ് വാങ്ങിയിരുന്നു. എന്നാൽ ഇങ്ങനൊയൊരു കത്ത് ജയിലധികൃതർ കണ്ടിട്ടില്ല.