കൊച്ചി: ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന് നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുനിൽ കുമാർ മാധ്യമങ്ങളോട് . ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുനിലിന്‍റെ പ്രതികരണം. സിനിമാക്കാരെയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ല എന്നായിരുന്നു ഉത്തരം .

അതിനിടെ സംഭവത്തില്‍ ക്വട്ടേഷൻ സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. സുനിൽ കുമാറിന് ക്വട്ടേഷൻ നൽകിയതായി ഇതുവരെ തെളിവുകളില്ലെന്നാണ് പൊലീസ് ഭാഷ്യം. പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും. കാക്കനാട് ജയിലിൽ വച്ചായിരിക്കും തിരിച്ചറിയൽ പരേഡ് .