ദില്ലി: ബ്ലൂവെയില്‍ ഗെയിം നിരോധിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്രത്തോട് അഭിപ്രായം തേടി. ബ്ലൂവെയില്‍ ഉള്‍പ്പെടെയുള്ള അപകടകരമായ ഗെയിമുകള്‍ തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബ്ലൂവെയില്‍ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.