ദില്ലി: ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായാണ് സുപ്രിം കോടതിയില്‍ ഇന്ന് നടന്ന സംഭവവികാസങ്ങളെ നിയമവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ജുഡീഷ്യല്‍ അടിയന്തരാവസ്ഥയക്ക് സമാനമായ സാഹചര്യമാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. നിയമത്തിന്‍റെ അവസാനവാക്കായി കാണുന്ന നീതിപീഠത്തിലെ സ്തംഭനാവസ്ഥ തീര്‍ത്തും ആശാസ്യമല്ലാത്ത തലങ്ങളിലേക്ക് നീങ്ങുകയാണ്. 

കേസുകള്‍ നിര്‍ത്തിവച്ച് മുതിര്‍ന്ന നാല് ജ‍ഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഇറങ്ങിവന്ന് പറഞ്ഞ കാര്യങ്ങള്‍ ജനാധിപത്യ രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടാവുന്നവയാണ്. കൂടുതല്‍ ജഡ്ജിമാര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തുന്നു. ഇത്തരത്തില്‍ സുപ്രിം കോടതിയില്‍ കൃത്യമായ വിഭാഗീയതകള്‍ പുറത്തേക്ക് വരുന്പോള്‍ രാജ്യം കടുത്ത നിയമ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

സുപ്രിംകോടതി പ്രതിസന്ധി: ഭരണഘടന ബെഞ്ച് പരിശോധിക്കും

സുപ്രിം കോടതി ശരിയായല്ല പ്രവര്‍ത്തിക്കുന്നത് എന്ന് പറയുന്നത് മറ്റാരുമല്ല, സുപ്രിം കോടതിയിലെ തന്നെ മുതിര്‍ന്ന നാല് ജഡ്ജിമാരാണ്. ചീഫ് ജസ്റ്റിസിനെതിരെ ഈ ജഡ്ജിമാര്‍ രംഗത്തെത്തുന്പോള്‍ കൂടുതല്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പിന്തുണയുമായി എത്തുന്നു. അസാധാരണമായ നടപടികള്‍ സുപ്രിംകോടതിയുടെ നടപടിക്രമങ്ങളെല്ലാം തകിടം മറിക്കുകയാണ്. പ്രതിസന്ധിക്ക് പരിഹാരം കാണേണ്ട പരമോന്നത നീതിപീഠത്തിന് സംഭവിച്ച അപചയം മറികടക്കാനും സാധിക്കുന്നില്ല എന്നത് കടുത്ത പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ അടിയന്തരാവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നതെന്നും ജനാധിപത്യം അപകടാവസ്ഥയിലാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

പരമോന്നത നീതിപീഠത്തിലെ പൊട്ടിത്തെറിയിലേയ്ക്ക് നയിച്ച കാരണങ്ങള്‍