Asianet News MalayalamAsianet News Malayalam

മലബാർ മെഡിക്കൽ കോളേജ് പ്രവേശനം; ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

  • വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം
  • ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
  • കുട്ടികളെ പുറത്താക്കണമെന്നായിരുന്നു ഹൈക്കോടതി വിധി
supreme court judgment in malabar medical college admission case

ദില്ലി: മലബാർ മെഡിക്കൽ കോളേജ് പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മലബാര്‍ മെഡിക്കൽ കോളേജിലെ 10 വിദ്യാർഥികളുടെ പ്രവേശനമാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്. 

പ്രവേശനം റദ്ദാക്കിയതിനെതിരെ കോഴിക്കോട്ടെ മലബാർ മെഡിക്കൽ കോളേജിലെ 10 വിദ്യാർഥികൾ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ വിധി. 2016-17 അധ്യയന വർഷം നടന്ന പ്രവേശനം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രവേശന മേൽനോട്ട സമിതി റദ്ദാക്കിയത്. ഓണ്ലൈനിലിൽ അപേക്ഷ നൽകാത്ത വിദ്യാർഥികൾ മനെജ്മെന്റുമായി ഒത്തു കളിച്ചാണ് പ്രവേശനം നേടിയതെന്നാണ് കമ്മറ്റിയുടെ വാദം. ഈ വാദത്തെ സംസ്ഥാന സർക്കാരും പിന്തുണച്ചിരുന്നു.

Follow Us:
Download App:
  • android
  • ios