ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റം തന്നെയാണെന്ന് സുപ്രീം കോടതി. വിവാഹം കഴിച്ചു എന്നു കരുതി അത് നിയമത്തിനു മുന്നില്‍ കുട്ടികള്‍ക്കെതിരായ പീഡനത്തിന് ആനുകൂല്യമായി കരുതാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 

15-18 വയസുവരെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിയമ സാധുത നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. ഇന്ത്യയില്‍ ശൈശവ വിവാഹ നിരോധന നിയമം നിലവിലുണ്ട്. ഇത് നിലനില്‍ക്കുമ്പോള്‍ തന്നെ രാജ്യത്ത് നിരവധി ശൈശവ വിവാഹങ്ങള്‍ നടക്കുന്നു. എന്നാല്‍ ഇത് പാടില്ലാത്തതാണ്. 

പ്രത്യേക സാഹചര്യങ്ങള്ില്‍ നടക്കുന്ന പ്രണയ വിവാങ്ങള്‍ക്കും മറ്റും പുറമെ രക്ഷിതാക്കള്‍ മുന്‍കൈയെടുത്ത് നടത്തുന്ന ഇത്തരം വിവാഹങ്ങള്‍ തടയേണ്ടതുണ്ട്. വിവാഹം സമ്മതമില്ലാതെ പ്രായപൂര്‍ത്തിയാകാത്ത ഭാര്യമാരെ പീഡിപ്പിക്കാനുള്ള ആനുകൂല്യമായി കാണാന്‍ 375 ാം വകുപ്പും അനുവദിക്കുന്നില്ലല്ലോ എന്നും ജസ്റ്റിസ് എം.ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.