ദില്ലി: ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരായ ഹർജികൾ ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളും കോടതിയലക്ഷ്യ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. 

ശബരിമല റിട്ട് ഹര്‍ജികൾ ഫെബ്രുവരി എട്ടിനാണ് സുപ്രീംകോടതി പരിഗണിക്കുക. ശബരിമല വിധിക്കെതിരെ അമ്പതോളം പുനഃപരിശോധനാ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്‍റെ സാവകാശ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

Read More: ശബരിമല കേസ്; റിട്ട് ഹ‍ർജികൾ സുപ്രീം കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും