എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, ഉന്നത ഉദ്യോഗസ്ഥരെ മാറ്റുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറികടന്നുവെന്നും സെന്‍കുമാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 

അതേസമയം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം, ജിഷ വധം എന്നിവക്ക് ശേഷം ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടമാകാതാരിക്കാനാണ് സെന്‍കുമാറിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. സെന്‍കുമാറിനെ മാറ്റാന്‍ ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ നോട്ടില്‍ കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

സെന്‍കുമാറിനെ മാറ്റിയ നടപടി തെറ്റാണെന്ന് സുപ്രീംകോടതി കണ്ടെത്തിയാല്‍ അത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച വലിയ തിരിച്ചടിയാകും. കേസില്‍ നിലവിലെ ഡി.ജി.പി ലോക് നാഥ് ബെഹ്‌റയും കക്ഷിചേര്‍ന്നിരുന്നു.