Asianet News MalayalamAsianet News Malayalam

അയോധ്യ കേസിൽ ജനുവരി 10 മുതൽ സുപ്രീംകോടതി വാദം കേള്‍ക്കും

അയോധ്യ ഭൂമി തര്‍ക്ക കേസിൽ ജനുവരി 10 മുതൽ സുപ്രീംകോടതി വാദം കേള്‍ക്കും. ഏത് ബഞ്ച് വാദം കേൾക്കണമെന്ന കാര്യത്തില്‍  10ന് മുൻപ് തീരുമാനമുണ്ടാകും. 

supreme court will hear the ayodhya case on january 10
Author
India, First Published Jan 4, 2019, 11:13 AM IST

ദില്ലി: അയോധ്യ ഭൂമി തര്‍ക്ക കേസിൽ ജനുവരി 10 മുതൽ സുപ്രീംകോടതി വാദം കേള്‍ക്കും. ഏത് ബഞ്ച് വാദം കേൾക്കണമെന്ന കാര്യത്തില്‍  10ന് മുൻപ് തീരുമാനമുണ്ടാകും. 

അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി വാദം കേൾക്കൽ തിയതി തീരുമാനിച്ചത്. ഈ മാസം തന്നെ കേസിൽ തീര്‍പ്പുണ്ടാക്കണമെന്ന്, കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.  അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്. 

അതേസമയം കോടതി വിധിക്ക് കാത്തുനിൽക്കാതെ, അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ്,  വി എച്ച് പി തുടങ്ങിയ സംഘടനകൾ ആവശ്യപ്പെടുന്നത്.
 

Follow Us:
Download App:
  • android
  • ios