പ്രതിയെയും സഹായിയായ സുഹൃത്തും പിടിയില്‍

സൂറത്ത്: സൂറത്തില്‍ 11 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡയിൽ എടുത്തു. പ്രതിയെയും സഹായിയായ സുഹൃത്തിനെയുമാണ് കസ്റ്റഡയിൽ എടുത്തത്. ഹര്‍ഷ്സായി ഗൂജര്‍ എന്നയാളെയും കൂട്ടാളിയെയുമാണ് പിടികൂടിയത്. രാജസ്ഥാനിൽ നിന്നുമാണ് പ്രധാന പ്രതിയെ പൊലീസ് പിടികൂടിയത്.

സംഭവം ഇരട്ട കൊലപതാകമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കുട്ടിയുടെ കൂടെയുള്ള അമ്മയല്ലെന്നു കരുതുന്ന സ്ത്രീയും കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി.

ഒരാഴ്ച മുമ്പാണ് പെൺകുട്ടിയുടെ മൃതദേഹം സൂറത്തിലെ പന്തേസരയിലെ റോഡരികിൽ നിന്നും കണ്ടെത്തിയത്. എട്ട് ദിവസത്തോളം പീഡിപ്പിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നും കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടേ 80 മുറിവുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതി ഹര്‍ഷ്സായി ഗൂജര്‍ ഇരുവരെയും വീട്ടുജോലിക്കായി സൂറത്തിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തെന്ന് പൊലീസ്.