തിരുവനന്തപുരം: ബോണക്കാട് കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് എം സൂസൈപാക്യം. തെറ്റ് ആരുടെ ഭാഗത്തായാലും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആരുടെ ഭാഗത്ത് നിന്നായാലും തെറ്റ് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കുരിശു തകർന്നത് മിന്നലേറ്റ് ആണ് എന്നാ സർക്കാർ വാദം വിശ്വസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന് ചർച്ചകളിലൂടെ പരിഹാരം കാണാം എന്നു വിചാരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലത്തെ അക്രമം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരുമായി നടത്തിയ ചർച്ചയിൽ വാക്കാൽ നൽകിയ ഉറപ്പു പ്രകാരം ആണ് ഇന്നലെ വിശ്വാസികൾ കുരിശു സ്ഥാപിക്കാൻ പോയതെന്നാണ് മനസിലാക്കുന്നതെന്നും
അക്രമം ഒഴിവാക്കേണ്ടത് സർക്കാരിന്റെ ബാധ്യത ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
