ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് കൊല്ലപ്പട്ടത് അതീവ ദുഖകരമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സംഭവത്തില്‍ ഇന്ത്യന്‍ അംബാസിഡറോട് റിപ്പോര്‍ട്ട് തേടിയതായും മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. കുടംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

Scroll to load tweet…
Scroll to load tweet…

ഖത്തറിലെ ഫ്ലാറ്റില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടുകള്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.