തനിക്കെതിരായ കോണ്‍ഗ്രസ് പോള്‍ റീട്വീറ്റ് ചെയ്ത് സുഷമ
ദില്ലി: ഇറാഖില് 39 ഇന്ത്യക്കാര് മരിച്ച സംഭവത്തില് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വീഴ്ച സംഭവിച്ചുവെന്ന കോണ്ഗ്രസ് ആരോപണങ്ങള് നേരിടുന്നതിനിടെ കോണ്ഗ്രസ് ട്വീറ്റ് റീട്വീറ്റ് ചെയ്ത് സുഷമ സ്വരാജ്. ഇറാഖില് 39 ഇന്ത്യക്കാര് മരിച്ചത് സുഷമ സ്വരാജിന്റെ പരാജയമാണോ എന്ന് ചോദിച്ചുകൊണ്ടുള്ള പോള് കഴിഞ്ഞ ദിവസം കോണ്ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് സുഷമ റീട്വീറ്റ് ചെയ്തത്.

വോട്ട് ചെയ്ത 34000 പേരില് 76 ശതമാനം പേരും അല്ല എന്നാണ് ട്വീറ്റ് ചെയ്തത്. സുഷമ സ്വരാജിന്റെ നടപടിയിലെ അപാകതയാണ് മരണത്തിന് പിന്നിലെന്ന് 76 ശതമാനം പേരും വിശ്വസിക്കുന്നില്ല. 2014ലാണ് 39 ഇന്ത്യക്കാരെ ഇറാഖില്നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇവര് ജീവനോടെ ഉണ്ടെന്നായിരുന്നു അടുത്ത കാലം വരെ സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നത്. എന്നാല് കഴിഞ്ഞ ദിവസം പാര്ലമെന്റില് സുഷം ഇവര് കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. തുടര്ന്ന് പ്രതിപക്ഷം സുഷമയ്ക്കെതിരെ രംഗത്തെത്തി. സുഷമ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം.
