റോഡിലൂടെ നടക്കുന്ന സ്വാമി അഗ്നിവേശിനെ ഒരുകൂട്ടം ആളുകള്‍ ആക്രോശിച്ചുകൊണ്ട് പിന്തുടരുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ആദ്ദേഹത്തെ പിടിച്ചുതള്ളുന്നതും മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ചെരിപ്പ് കൊണ്ട് അടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ദില്ലി: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെതിരെ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പോകുന്ന വഴി ദില്ലിയിലെ ദീന്‍ദയാല്‍ ഉപധ്യായ മാര്‍ഗില്‍ വെച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.

റോഡിലൂടെ നടക്കുന്ന സ്വാമി അഗ്നിവേശിനെ ഒരുകൂട്ടം ആളുകള്‍ ആക്രോശിച്ചുകൊണ്ട് പിന്തുടരുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ആദ്ദേഹത്തെ പിടിച്ചുതള്ളുന്നതും മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ചെരിപ്പ് കൊണ്ട് അടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Scroll to load tweet…

ജാര്‍ഖണ്ഡില്‍ വെച്ച് കഴിഞ്ഞമാസവും അദ്ദേഹം ഭാരതീയ ജനത യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായിരുന്നു. സര്‍ക്കാര്‍ പിന്തുണയോടെ നടന്ന ആക്രമണം എന്നായിരുന്നു അന്നത്തെ സംഭവത്തെക്കുറിച്ച് അദ്ദേഹം അന്ന് പ്രതികരിച്ചത്. ജാര്‍ഖണ്ഡില്‍ അന്ന് ആക്രമിക്കപ്പെട്ട പാകുറിലേക്ക് താന്‍ ഡിസംബര്‍ ആദ്യത്തില്‍ വീണ്ടും പോകുമെന്നും എല്ലാ ഭീഷണികളെയും അതിജീവിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം