തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസിൽ പെണ്‍കുട്ടിക്ക് തിരുവനന്തരം പോക്സോ കോടതിയുടെ വിമർശനം. നിലനിൽക്കാത്ത ഹർജികളുമായി കോടതിയുടെ സമയം കളയുന്നത് എന്തിനാണെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. കേസ് സബിഐക്ക് കൈമാറണമെന്ന പെണ്‍കുട്ടിയുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ഹർജിയിൽ വിധി പറയാൻ മാറ്റി. പൊലീസ് അകമ്പടിയോടെയാണ് പെണ്‍കുട്ടി ഇന്ന് കോടതിയിലെത്തിയത്.