തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയെ നുണപരിശോധനക്കും വൈദ്യപരിശോധനക്കും വിധേയമാക്കണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചു. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതേ സമയം സ്വാമിയുടെ സഹായി അയ്യപ്പദാസ് ലൈഗിംകമായി പീഡിപ്പിക്കുകയും സാമ്പത്തികമായി കബളിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചു.

പേട്ട സിഐ ഓഫീസില്ലാത്തിനാൽ പരാതി സ്വീകരിച്ചുവെന്ന രസീത് പെണ്‍കുട്ടിക്ക് നൽകിയില്ല. പരാതി ഓഫീസിൽ നൽകിയ പെണ്‍കുട്ടിയും അഭിഭാഷകനും മടങ്ങുകയായിരുന്നു. പരാതിയുമായി എത്തുന്നതിന് മുമ്പ് ആശുപത്രിയിൽ കഴിയുന്ന സ്വാമിയെയും പെണ്‍കുട്ടി കണ്ടിരുന്നു.
ദുരൂഹതകൾ തുടരുന്ന സ്വാമികേസിൽ പെൺകുട്ടി മൊഴിമാറ്റിയ സാഹചര്യത്തിലാണ് പൊലീസ് ശാസ്ത്രീയപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മൊഴിമാറ്റത്തിന്റെ സത്യാവസ്ഥ പുറത്തുവരാൻ നുണപരിശോധനയും ബ്രെയിൻ് മാപ്പിംഗും വൈദ്യപരിശോധനയും നടത്തണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. അതേ സമയം പെൺകുട്ടി സമ്മതം അറിയിച്ചാൽ മാത്രമേ ശാസ്ത്രീയ പരിശോധന നടക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് പെൺകുട്ടിയോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയും കോടതി തള്ളി. ഇതിനപിന്നാലെ സ്വാമിയുടെ സഹായി അയ്യപ്പദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടി പേട്ട പൊലീസിനെ സമീപിച്ചു. പെണ്‍കുട്ടി വീട്ടുകാരുടെ തടങ്കലാണെന്ന ചൂണ്ടികാട്ടി അയ്യപ്പദാസ് ഹെബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ താൻ മാതാപിതാക്കള്‍ക്കൊപ്പം സുരക്ഷമായി വീട്ടിൽ താമസിക്കുകയാണെന്ന് പെണ്‍കുട്ടി പരാതിയിൽ പറയുന്നു.
വിവാഹവാഗ്ദാനം നൽകിയ ലൈംഗിമായ പീഡിപ്പിക്കുകയും രക്ഷാിത്താഖളെ സ്വാമിയെ സാമ്പത്തികമായി തട്ടിക്കുകയും ചെയ്തു. ജീവന് ഭീഷണിയുള്ളതിനാൽ അയ്യദാസിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
