സ്വീഡനെ വീഴ്ത്താൻ  പുതിയൊരു  തന്ത്രം പയറ്റിയിരിക്കുകയാണ് ദക്ഷിണ കൊറിയ.

മോസ്കോ: ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയ ഇന്ന് സ്വീഡനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം. സ്വീഡനെ വീഴ്ത്താൻ പുതിയൊരു തന്ത്രം പയറ്റിയിരിക്കുകയാണ് ദക്ഷിണ കൊറിയ. യഥാര്‍ഥ ജെഴ്സി നന്പറുകളിലല്ല താരങ്ങൾ സന്നാഹ മത്സരത്തിലും പരിശീലനത്തിലും ഇറങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകൻ. അതിനിടെ കൊറിയന് ക്യാംപിലേക്ക് സ്വീഡന് ചാരനെ അയച്ചെന്ന റിപ്പോട്ടുകളും വിവാദമായി.

ഗ്രൂപ്പ് എഫിലെ നിര്‍ണായക പോരാട്ടത്തില് സ്വീഡനെ തോല്‍പ്പിക്കാന്‍ എന്താണ് കയ്യിലുളളതെന്നായിരുന്നു പരിശീലകന ഷിന് തെ യോങ്ങിനോടുളള ചോദ്യം. ഉത്തരം ഉടനെ വന്നു. ഞങ്ങളുടെത് ജഴ്സി വച്ചുളള കളിയാണ്. എല്ലാം രഹസ്യമാക്കി വക്കാനുളള ജെഴ്സി തന്ത്രം.

ബോളീവിയക്കും സെനഗലിനുമെതിരായ സന്നാഹ മത്സരങ്ങളില്‍ യഥാര്‍ത്ഥ ജേഴ്സി നമ്പറിലിറങ്ങിയത് രണ്ടേ രണ്ട് താരങ്ങള്‍. നായകന്‍ കി സങ് യങ്ങും, സ്ട്രൈക്കര് ഹ്യൂങ് മിന് സണും. പരിശീലന ക്യാംപിലും ഇങ്ങനെ തന്നെ. ഏഷ്യക്കാരെ, പ്രത്യേകിച്ച് കൊറിയക്കാരെ തിരിച്ചറിയാന്‍ മറ്റുളളവര്‍ പ്രയാസപ്പെടുമെന്നും അത് മുതലെടുക്കാനാണ് ഇതെന്നും പരിശീലകന്‍ പറയുന്നു. 

ജേഴ്സി മാറ്റി ആശയക്കുഴപ്പമുണ്ടാക്കാനുളള കൊറിയ നീക്കങ്ങള്‍ക്കിടെ സ്വീഡന് അവരുടെ ക്യാംപിലേക്ക് ചാരനെ അയച്ചെന്ന റിപ്പോട്ടുകളും വന്നത്. സ്വീഡിഷ് കോച്ച് ജെയിന് ആന്ഡേഴ്സനണ്‍ ഇത് സമ്മതിക്കുകയും ചെയ്തു. മാപ്പും പറഞ്ഞു.

പരിശീലക സംഘത്തിപ്പെട്ട ലേസ് ജേക്കബ്സണ്‍ കൊറിയന്‍ ക്യാംപിന്റെ വഴിയേ പോയ സമയത്ത് എത്തി നോക്കിയതേ ഉളളൂ എന്നാണ് ആന്ഡേഴ്സണന് പറയുന്നത്. രഹസ്യ പരശീലനമായിരുന്നെന്ന് അറിഞ്ഞില്ലെനും വാദം. ഏതായാലും കളത്തിന് പുറത്തെ അടവുകള് കൊണ്ട് ചൂടേറിക്കഴിഞ്ഞു ദക്ഷിണ കൊറിയ- സ്വീഡന്‍ പോരാട്ടത്തിന്.