സിറിയക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. വേണ്ടിവന്നാൽ സിറിയയിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് രക്ഷാസമിതി യോഗത്തിൽ അമേരിക്ക മുന്നറിയിപ്പ് നല്‍കി. സൈനിക ഇടപെടൽ ശരിയാണെന്നും ഇതിൽ കൂടുതൽ ചെയ്യാൻ അമേരിക്ക സന്നദ്ധമാണെന്നും അമേരിക്കൻ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു. ബാഷര്‍ അൽ അസദ് സര്‍്ക്കാരിന്‍റെ പ്രവര്‍ത്തികൾ ഇനിയും ക്ഷമിക്കാനാകില്ലെന്നും ഹാലെ പറഞ്ഞു. സിറിയയിലെ അമേരിക്കൻ നടപടി ചര്‍ച്ച ചെയ്യാൻ വേണ്ടിയായിരുന്നു അടിയന്തര രക്ഷാസമിതി യോഗം ചേര്‍ന്നത്. ഇദ്‍ലിബിൽ സിറിയൻ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക കഴിഞ്ഞ ദിവസം സിറിയയിൽ വ്യോമാക്രമണം നടത്തിയത്.