ഡമാസ്ക്കസ്: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വഴിയൊരുങ്ങുന്നു. തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായി. തീരുമാനത്തെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു
ജനീവയില്‍നടന്ന മാരത്തോണ്‍ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍കരാറിന് അമേരിക്കയും റഷ്യയും അംഗീകാരം നല്‍കിയത്. ധാരണ പ്രകാരം വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ആക്രമണം നടത്തുന്നത് സിറിയന്‍ സര്‍ക്കാര്‍താത്കാലികമായി അവസാനിപ്പിക്കും. അമേരിക്കയും റഷ്യയും സംയുക്തമായാകും ഈ പ്രദേശങ്ങളില്‍ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നേരിടുക.
സിറിയന്‍ സര്‍ക്കാരും പ്രതിപക്ഷവും ധാരണയെ മാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യന്‍വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് പറഞ്ഞു. കരാര്‍മാനിക്കാനുള്ള സന്നദ്ധത പ്രതിപക്ഷം പ്രകടിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. വെടനിര്‍ത്തല്‍നിലവില്‍വന്ന് ഒരാഴ്ടക്ക് ശ്ഷമാകും ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാന്‍അമേരിക്ക റഷ്യ സംയുക്ത നടപടി ആരംഭിക്കുക.
വെടിനിര്‍ത്തല്‍എന്നാല്‍ഭീകരതക്കെതരെ വിട്ടിവീഴ്ച ഉണ്ടാകും എന്ന് അര്‍ത്ഥമാക്കേണ്ടെന്ന് അമേരിക്കന്‍സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി പറഞ്‍ഞു. വെടിനിര്‍ത്തല്‍ധാരണയെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു. മാനുഷികമായ എല്ലാ സഹായവും രാജ്യത്തിന് നല്‍കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
