കൊച്ചി: സിറോ മലബാർ സഭയിലെ വിവാദമായ ഭൂമിയിടപാട് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് വൈദിക സമിതി. ഇത് സംബന്ധിച്ച് മുഴുവൻ ബിഷപ്പുമാർക്കും കത്തു നൽകി. നാളെ തുടങ്ങുന്ന സിനഡിൽ ഭൂമിയിടപാട് ചർച്ച ചെയ്യണം, ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. 62 ബിഷപ്പുമാർക്കാണ് ഇത് സംബന്ധിച്ച് കത്തു നൽകിയത്.
വൈദിക സംഘം സിനഡ് സെക്രട്ടറിയേയും സമീപിച്ചു. സിനഡിന്റെ അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കർദിനാൾ ജോർജ് അലഞ്ചേരിയുടെ അധ്യക്ഷതയിലാണ് സഭാ സിനഡ് കൊച്ചിയിൽ തുടങ്ങുന്നത്. അതേ സമയം ഭൂമിയിടപാട് സംബന്ധിച്ച പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നും സൂചനയുണ്ട്.
