കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ പതിനാറ് പേർ മരിച്ചു. പൊലീസ്, രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനങ്ങൾക്ക് മുന്നിലാണ് സ്ഫോടനമുണ്ടായത്.ഇരു സ്ഥലങ്ങളിലും ചാവേറുകൾ പൊട്ടി തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred