ഇടുക്കി: ജോലി സമയത്ത് മദ്യപിച്ച നിലയിൽ കണ്ട തൊടുപുഴ താലൂക്ക് സർവ്വെയറെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം നെല്ലിവിള സ്വദേശി വി.ബിനുവാണ് അറസ്റ്റിലായത്. താലൂക്ക് ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് താലൂക്ക് സർവ്വെയറെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. വിജിലൻസിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസ് നടപടി. അറസ്റ്റ് ചെയ്ത സർവ്വെയർ വി.ബിനുവിനെ പോലീസ് താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കി.