ദില്ലി: ദില്ലിയില്‍ മൂത്രം കുടിച്ച് തമിഴ്‌നാട് കര്‍ഷകരുടെ പ്രതിഷേധം. വരള്‍ച്ചാ ദുതിരാശ്വാസം തേടി സമരം നടത്തുന്ന കര്‍ഷകരുടേതാണ് വേറിട്ട പ്രതിഷേധം. എല്ലാ ദിവസവും വേറിട്ട പ്രതിഷേധം നടത്തുന്ന തമിഴ്‌നാട് കര്‍ഷകര്‍ ഇന്ന് സ്വന്തം മൂത്രം കുടിച്ച് പ്രതിഷേധിക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. 

രാവിലെ കുപ്പികളില്‍ മൂത്രമെടുത്ത കര്‍ഷകരെ ദില്ലി പൊലീസ് അനുനയിപ്പിക്കാനെത്തിയെങ്കിലും കര്‍ഷകര്‍ വഴങ്ങിയില്ല. കര്‍ഷക സമിതി നേതാവ് അയ്യാകണ്ണിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് മൂത്രം കുടിക്കില്ലെന്ന ഉറപ്പ് എഴുതി വാങ്ങിക്കാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകകര്‍ പിന്നോട്ട് പോയില്ല. 

ഒന്നരമാസത്തിലേറെയാണ് വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാര്‍ 60,000 കോടി രൂപ അനുവദിക്കണം, നദീസംയോജനത്തിലൂടെ വെള്ളമെത്തിക്കണം, വിളകള്‍ക്ക് ന്യായവില ഉറപ്പാക്കണം എന്നീ ആവശ്യങ്ങളുമായി ഒന്നരമാസത്തോളമായി ജന്ദര്‍ മന്ദറില്‍ സത്യഗ്രഹം നടത്തുകയാണ് കര്‍ഷകര്‍. അനുകൂലമായ തീരുമാനം ഉണ്ടാകും വരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.