2010 ല്‍ ബേസിന്‍ ബ്രിഡ്ജ് പൊലീസ് സ്റ്റേഷനില്‍ ആയുധ പൂജ നടത്തിയതിനെതിരെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം പ്രതിഷേധം നടത്തിയിരുന്നു. 

ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ മതപരമായ പൂജകളും മറ്റ് ആചാരങ്ങളും നിർത്തലാക്കാൻ സര്‍ക്കാര്‍ ഉത്തരവ്. നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളും നവരാത്രി ആഘോഷങ്ങള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തിയതായി സിംപ്ലിസിറ്റി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉറപ്പ് വരുത്തണമെന്ന് സർക്കാർ അഡീഷണല്‍ കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2010 ല്‍ ബേസിന്‍ ബ്രിഡ്ജ് പൊലീസ് സ്റ്റേഷനില്‍ ആയുധ പൂജ നടത്തിയതിനെതിരെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം പ്രതിഷേധം നടത്തിയിരുന്നു.