പീഡനത്തിനിരയായ യുവതി കൊല്ലം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെതുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: ഓഗസ്ത് 26 ന് യുവതിയെ റബര്‍ നഴ്‌സറിക്കകത്ത് വച്ച് സൂപ്പര്‍ വൈസര്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. അടുത്ത ദിവസം പ്ലാന്റേഷന്‍ അധികൃതര്‍ക്ക് യുവതി പരാതി നല്‍കി. പ്രാഥമിക അന്വേഷണം നടത്തിയ അധികൃതര്‍ ഷിബുവിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. പരാതി പ്ലാന്റേഷനിലെ വനിതാസെല്ലിന് കൈമാറി. സംഭവം പൊലീസിനെ അറിയിച്ചില്ല. 

ഒരു മാസം പിന്നിട്ടിട്ടും തുടര്‍ നടപടി ഉണ്ടാകത്തതോടെ യുവതി കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിന് നേരിട്ട് പരാതി നല്‍കുകയായിരുന്നു. സംഭവത്തെ ക്കുറിച്ച് അന്വേഷിച്ച ഏരൂര്‍ പൊലീസ് ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

അതേസമയം, യുവതിയുടെ പരാതിയില്‍ ഷിബുവിനെ അന്നുതന്നെ സസ്‌പെന്‍ഡ് ചെയതെന്നും വനിതാസെല്ലിന്റെ അന്വേഷണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചതെന്നുമാണ് പ്ലാന്റേഷന്‍ അധികൃതര്‍ പറയുന്നത്.