പനാജി: സഹപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മുന്‍ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി.
നടപടികള്‍ നീട്ടിവയ്ക്കണമെന്ന തേജ്പാലിന്റെ ആവശ്യം തള്ളിയ ഗോവയിലെ മപുസ ജില്ലാ സെഷന്‍സ് കോടതി ഹൈക്കോടതിയുടെ അനുമതിയോടെ വിചാരണ തുടങ്ങാനുള്ള തിയ്യതി നവംബര്‍ 21ന് തീരുമാനിക്കുമെന്നും വ്യക്തമാക്കി.
ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച പരിപാടിക്കിടെ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വച്ച് ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. 2013 നംവംബറിലായിരുന്നു സംഭവം. നടപടി നീട്ടണമെന്നാവശ്യപ്പെട്ട് തേജ്പാല്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നവംബര്‍ ഒന്നന് പരിഗണിക്കുകയാണ്.
