ക്ലാസില്‍വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല വീഡിയോ കാട്ടിക്കൊടുക്കുകയും, വിവസ്‌ത്രയാകുകയും ചെയ്‌ത അദ്ധ്യാപിക അറസ്റ്റിലായി. ഗുജറാത്തിലെ പോര്‍ബന്തറിനടുത്തുള്ള ശാരദ വിദ്യാ മന്ദിര്‍ സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.

അശ്ലീല വീഡിയോ കാട്ടിക്കൊടുക്കുകയും, ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തുകയും ചെയ്‌ത അദ്ധ്യാപിക, ഇടയ്‌ക്ക് കുട്ടികള്‍ക്ക് മുന്നില്‍വെച്ച് വസ്‌ത്രം ഉരിയുകയും ചെയ്‌തു. അര്‍ദ്ധനഗ്നയായി ക്ലാസില്‍ ഈ അദ്ധ്യാപിക നൃത്തം ചെയ്‌തതായും വിവരമുണ്ട്. ഇക്കാര്യം രക്ഷിതാക്കളോടോ മറ്റാരാരോ പറയരുതെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ ക്ലാസിലെ ഒരു കുട്ടി വീട്ടിലെത്തി, വിവരം അച്ഛനോട് പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് രക്ഷിതാവ്, സ്‌കൂള്‍ അധികൃതരെയും ജില്ലാ വിദ്യാഭ്യാസവകുപ്പ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. സംഭവം വിവാദമായതോടെ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാകുകയും ചെയ്‌തു.

അദ്ധ്യാപികയ്ക്കെതിരെ കേസെടുത്ത പൊലീസ് വൈകാതെ ഇവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അദ്ധ്യാപികയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചിരുന്നു. അദ്ധ്യാപികയുടെ ഫോണില്‍ നിരവധി അശ്ലീല വീഡിയോ ക്ലിപ്പുകള്‍ ഉള്ളതായി പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.