ശ്വാസകോശത്തിൽ ചെളി കയറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഫിറോസ് അ‍ഞ്ച് ദിവസമായി അബോധാവസ്ഥയിൽ തുടരുകയായിരുന്നു.
കണ്ണൂർ: അഴിയിൽ വീണ കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചെളിയിൽ പുതഞ്ഞു പോയ കൗമാരക്കാരൻ മരിച്ചു. കണ്ണൂരിലാണ് സംഭവം. ഫിറോസ് (15) ആണ് മരിച്ചത്.
കളിക്കുന്നതിനിടെ പന്ത് അഴിയിലേക്ക് വീഴുകയും ഇതെടുക്കാനുള്ള ശ്രമത്തിനിടെ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിച്ച ഫിറോസ് അഴിയിലേക്ക് ആഴ്ന്നു പോകുകയായിരുന്നു.
ശ്വാസകോശത്തിൽ ചെളി കയറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഫിറോസ് അഞ്ച് ദിവസമായി അബോധാവസ്ഥയിൽ തുടരുകയായിരുന്നു.
