പശ്ചിമ ബംഗാളിലെ വെസ്റ്റ് മീഡ്‌നാപ്പൂരിലെ ഖരാറില്‍ കമിതാക്കള്‍ ഒരു കയറില്‍ തൂങ്ങിമരിച്ചു

ഖരാര്‍ (പശ്ചിമ ബംഗാള്‍): പശ്ചിമ ബംഗാളിലെ വെസ്റ്റ് മീഡ്‌നാപ്പൂരിലെ ഖരാറില്‍ കമിതാക്കള്‍ ഒരു കയറില്‍ തൂങ്ങിമരിച്ചു. കാര്‍ത്തിക് കോതല്‍ എന്ന ഇരുപത്തിനാലുകാരനും, ഉമ ഗാംഗുലി എന്ന പതിനാറുകാരിയുമാണ് ജീവനൊടുക്കിയത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. പത്താം ക്ലാസുകാരിയായ ഉമ, അവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം.

ഖരാര്‍ മുന്‍സിപ്പാലിറ്റി സ്വദേശികളായിരുന്നു ഇരുവരും. ആറുമാസം മുമ്പായിരുന്നു കാര്‍ത്തിക്കിന്റെ വിവാഹം കഴിഞ്ഞത്. ഉമ മാര്‍ച്ച് 12 നു നടക്കുന്ന പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിയുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നു പറയുന്നു.