നീറ്റ് പരീക്ഷയിൽ വിജയിക്കാൻ സാധിക്കാത്തതില്‍ മനംനൊന്ത് തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ജീവനൊടുക്കി
ചെന്നൈ: നീറ്റ് പരീക്ഷയിൽ വിജയിക്കാൻ സാധിക്കാത്തതില് മനംനൊന്ത് തമിഴ് നാട്ടിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. വില്ലുപുരം ജില്ലയിലെ പ്രതിഭ എന്ന പെണ്കുട്ടിയാണ് എലിവിഷം കഴിച്ചാണ് ജീവനൊടുക്കിയത്. പ്രതിഭയ്ക്ക് പ്ലസ്ടുവിന് 1200 ൽ 1125 മാർക്ക് ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയിൽ വിജയിക്കാൻ കഴിയാതെ അനിത എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തത് തമിഴ് നാട്ടിൽ നീറ്റിനെതിരെ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ വർഷം നീറ്റ് പരീക്ഷയിൽ തമിഴ്നാടിന് 39.55 ശതമാനം വിജയം മാത്രമാണ് നേടാനായത്.
