ലോകകപ്പ് ഇംപാക്ട് സംസ്ഥാനത്ത് ടെലിവിഷന്‍ വില്‍പ്പന പൊടിപൊടിക്കുന്നു

തിരുവനന്തപുരം: ലോകകപ്പ് മത്സരം പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ടെലിവിഷൻ വില്‍പ്പനയില്‍ വൻവര്‍ദ്ധന. 32 ഇഞ്ചിനു മുകളിലുളള എല്‍ഇഡി ടിവികള്‍ക്കാണ് ആവശ്യക്കാരേറെയെന്ന് നന്തിലത്ത് ജി മാർട്ട് ചെയര്‍മാൻ ഗോപു നന്തിലത്ത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാധാരണ മഴക്കാലത്ത് ഇലക്ടോണിക് വിപണിയില്‍ മാന്ദ്യകാലമാണ്. വാഷിംഗ് മെഷീൻ മാത്രമാണ് വിറ്റുപോകാറുളളത്. എന്നാല്‍ ലോകകപ്പ് മത്സരത്തിൻറെ ആവേശം മുറുകുമ്പോള്‍ അതിൻറെ പ്രതിഫലനം ടെലിവിഷൻ വിപണിയില്‍ പ്രകടമാണ്. ചെറിയ ടിവികളേക്കാള്‍ ആവശ്യക്കാരുളളത് സ്മാര്‍ട്ട് ടെലിവിഷനു തന്നെ.

കഴിഞ്ഞ ലോകകപ്പ് കാലത്തെ അപേക്ഷിച്ച് ടിവി വിപണിയില്‍ 20 ശതമാനം അധിക വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. ഫൈനല്‍ ആകുമ്പോഴേക്കും ടെലിവിഷൻ വില്‍പന ഇതിലും കൂടുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍.