തൃശൂര്‍: തൃശൂര്‍ തിരുവില്വാമല ക്ഷേത്രത്തില്‍ തീപിടിത്തം. ദീപാരാധനയ്ക്കിടെ വിളക്കില്‍ നിന്ന് തീപടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. വടക്കുകിഴക്കേ ചുറ്റമ്പലം പൂർണമായി കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീ കോവിലിലേക്കു തീ പടർന്നിട്ടില്ല. രാത്രി 11.30 ഓടെയാണ് തീയണച്ചത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത് .
എട്ടു മണിയോടെയാണു ക്ഷേത്രത്തിൽ നിന്നു തീ ഉയരുന്നത് കണ്ടത്. തീപിടിത്തത്തിൽ ദേവസ്വം ഓഫിസ് കത്തിനശിച്ചു. സംഭവത്തില്‍ അട്ടിമറി സംശയമില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
